കാലിക്കറ്റ് സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിൽ കരാർ നിയമനം
കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന് (സി.ഡി.എം.ആർ.പി) കീഴിൽ കണ്ണൂർ ജില്ല പദ്ധതിയിലേക്ക് ആണ് അപേക്ഷിക്കേണ്ടത്. ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ
ഡിസെബിലിറ്റി മാനേജ്മെൻറ് ഓഫിസർ- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ട്), ഫിസിയോതെറപ്പിസ്റ്റ് (രണ്ട്), കേസ് കോഒാഡിനേറ്റർ കം ലെയ്സൺ ഓഫിസർ (രണ്ട്), ഡെവലപ്മെന്റൽ സൈക്കോതെറപ്പിസ്റ്റ് -ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ട്), സ്പീച്ച് -ലാംഗ്വേജ് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് (രണ്ട്), ഒക്യുപേഷനൽ തെറപ്പിസ്റ്റ് (രണ്ട്), സ്പെഷൽ എജുക്കേറ്റർ (നാല്) എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
വെള്ള പേപ്പറിൽ എഴുതി തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, ഫോട്ടോ, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ടു മണിക്ക് മുൻപായി കിട്ടത്തക്ക രീതിയിൽ ഡയറക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്മെൻറ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635 എന്ന വിലാസത്തിൽ അയക്കണം. കൂടുതലായി അറിയാൻ www.universityofcalicut.info. എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha