കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണൽ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിൽ ഒഴിവുകൾ
നവരത്ന പദവിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണൽ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 94 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ വിശദവിവരങ്ങൾ ചുവടെ കൊടുക്കുന്നു.
ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), പ്രോജക്ട് മാനേജര്‍ (സിവില്‍), ഡപ്യൂട്ടി പ്രോജക്ട് മാനേജര്‍ (സിവില്‍), ഡപ്യൂട്ടി പ്രോജക്ട് മാനേജര്‍ (ഇലക്ട്രിക്കല്‍), ഡപ്യൂട്ടി മാനേജര്‍ (ലോ), അസിസ്റ്റന്റ് മാനേജര്‍ (ലോ), സീനിയര്‍ പ്രോജക്ട് എക്സിക്യൂട്ടീവ് (സിവില്‍), സീനിയര്‍ പ്രോജക്ട് എക്സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് മാനേജര്‍ (എച്ച്.ആര്.എം), അസിസ്റ്റന്റ് മാനേജര്‍ (രാജ്ഭാഷ), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍), ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) എന്നീ തസ്തികളിലേക്കാണ് നിയമനം നടക്കുന്നത്.
ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് അയക്കുന്നവർക്ക് പ്രവർത്തിപരിചയം ആവശ്യമില്ല. മറ്റെല്ലാ തസ്തികകളിലേക്കും പ്രവർത്തി പരിചയമുള്ളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.
വിദ്യാഭ്യാസ യോഗ്യത, പ്രായം, മുന്‍പരിചയം, ഫീസ് എന്നിവയെക്കുറിച് അറിയാനും ഓണ്‍ലൈന്‍ രജിസ്ട്രേഷനും www.nbccinida.com എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha