നാവിക അക്കാദമിയില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് എന്‍ജിനീയര്‍ ആകാന്‍ അവസരം
നാവികസേനയില്‍ എന്‍ജിനീയര്‍ ആകാന്‍ അവസരങ്ങൾ. ഏഴിമല നാവിക അക്കാദമിയില്‍ ജനുവരി-2019 ബാച്ചിലേക്ക് ബന്ധപ്പെട്ട എന്‍ജിനിയറിങ് വിഷയത്തില്‍ ബിരുദമുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടിവ് ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍,ടെക്നിക്കല്‍ ബ്രാഞ്ചില്‍ ജനറല്‍ സര്‍വീസ്,ഇലക്‌ട്രിക്കല്‍ ബ്രാഞ്ചില്‍ ജനറല്‍ സര്‍വീസ്,പെര്‍മനന്റ് കമീഷന്‍ഡ് ഓഫീസര്‍ നാവല്‍ ആര്‍മമെന്റ് ഇന്‍സ്പക്ടറേറ്റ് കാഡര്‍ എന്നീ തസ്തികകളില്‍ ആകെ 108 ഒഴിവാണുള്ളത്
ബംഗളൂരു , ഭോപ്പാല്‍ , കോ യ മ്ബത്തൂര്‍ , വിശാഖപട്ടണം എന്നിവിടങ്ങളില്‍ 2018 മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവിലായിരിക്കും ഇന്റര്‍വ്യു നടത്തുക. തെരഞ്ഞെടുക്കപ്പെടുന്നവരെ സബ് ലെഫ്റ്റനെന്റ് റാങ്കിലായിരിക്കും പ്രവേശനം നല്‍കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25.
https://www.facebook.com/Malayalivartha