കരസേനയില്‍ എന്‍.സി.സിക്കാര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം
കരസേനയില്‍ എന്‍.സി.സിക്കാര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം. അവിവാഹിതര്‍ക്കാണ് അവസരം.
50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ള അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
കുറഞ്ഞത് രണ്ടു അക്കാദമിക് വര്‍ഷം എന്‍.സി.സിയുടെ സീനിയര്‍ ഡിവിഷനില്‍/വിങ്ങില്‍ അംഗമായിരുന്നിരിക്കണം. എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ ബി ഗ്രേഡോടെ വിജയിച്ചിരിക്കണം.
ഇതുകൂടാതെ യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇത്തരക്കാര്‍ക്ക് എന്‍.സി.സി സി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം ഉണ്ടായിരിക്കണം. എന്‍.സി.സിക്കാര്‍ക്ക് 19നും 25നും ഇടയിലായിരിക്കണം പ്രായം. 2018 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയിലാണ് പരിശീലനം. ഫെബ്രുവരി എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യുദ്ധത്തില്‍ മരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് ഫെബ്രുവരി 15വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in
https://www.facebook.com/Malayalivartha