നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിൽ (എൻഐഒ) സയന്റിസ്റ്റുകളുടെഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കൗണ്‍സിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഭാഗമായ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിൽ (എൻഐഒ) സയന്റിസ്റ്റുകളുടെ 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
പോസ്റ്റ് കോഡ്- 401
ഒഴിവ് 18.
യോഗ്യത: ഓഷ്യൻ സയൻസസ്/ മറൈൻ സയൻസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നേടിയ പിഎച്ച്ഡി.
പോസ്റ്റ് കോഡ് എസ്- 402
ഒഴിവ്: രണ്ട്
യോഗ്യത: ഓഷ്യൻ എൻജിനിയറിംഗ്/ മറൈൻ ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ എംഇ/ എംടെക്.
പ്രായം: രണ്ട് തസ്തികകളിലും 32 വയസ് ആണ് ഉയർന്നപ്രായം. അർഹമായ വിഭാഗങ്ങൾക്കു കേന്ദ്ര ഗവണ്മെന്റിന്റെ ചട്ടങ്ങളനുസരിച്ചുള്ള ഇളവ് ലഭിക്കും.
ശമ്പളം : 72,439 രൂപ.
ഓൺലൈനായാണ് apeksha അപേക്ഷിക്കേണ്ടത് . വിശദവിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്നതിനും www.nio.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 14.
ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി മേയ് 21.
https://www.facebook.com/Malayalivartha