ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിലേക്ക് (ഐ പി പി ബി) സ്കെയിൽ IV & V തസ്തികയിലേക്ക് ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴി അപേക്ഷകരെ ക്ഷണിക്കുന്നു
ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിലേക്ക് (ഐ പി പി ബി) സ്കെയിൽ IV & V തസ്തികയിലേക്ക് ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴി അപേക്ഷകരെ ക്ഷണിക്കുന്നു .തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ പ്രൊബേഷനറി പീരീഡ് ഉണ്ടായിരിക്കും .ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കേണ്ടത് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22 .
ആകെ ഒഴിവുകൾ : 48
പോസ്റ്റ്:
എ ജി എം - സർക്കിൾ (എസ് എം ജി എസ് -V): 16
ചീഫ് മാനേജർ സർക്കിൾ (സെയിൽസ് ) (എസ് എം ജി എസ് -IV): 16
ചീഫ് മാനേജർ സർക്കിൾ (ഒപെരറേൻസ് ) (എസ് എം ജി എസ് -IV): 16
യോഗ്യത:
എ ജി എം - സർക്കിൾ (എസ് എം ജി എസ് -V):
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം .
സർക്കാർ / സാമ്പത്തിക മേഖലയിൽ കുറഞ്ഞത് 12 വർഷത്തെ പ്രവർത്തി പരിചയം നേടിയിരിക്കണം .
ചീഫ് മാനേജർ സർക്കിൾ (സെയിൽസ് ) (എസ് എം ജി എസ് -IV):
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം .
കുറഞ്ഞത് 9 വർഷത്തെ പരിചയം നിർബന്ധമാണ് അതിൽ സെയിൽസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ആവശ്യമാണ്.
ചീഫ് മാനേജർ സർക്കിൾ (ഒപെരറേൻസ് ) (എസ് എം ജി എസ് -IV):
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം .
കുറഞ്ഞത് 9 വർഷത്തെ പരിചയം നിർബന്ധമാണ് അതിൽ ബാങ്കിങ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ആവശ്യമാണ്.
ശമ്പളം:
സ്കെയിൽ IV :Rs 50,030 - Rs 59,170.
സ്കെയിൽ V :Rs 59,170 - Rs 66,070.
തെരഞ്ഞെടുക്കുന്ന രീതി
ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .അഭിമുഖം കൂടാതെ , ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ ഓൺലൈൻ ടെസ്റ്റ് നടത്തുന്നതായിരിക്കും .
കൂടുതൽ വിവരങ്ങൾ :ippbonline.net.
https://www.facebook.com/Malayalivartha