Widgets Magazine
21
Feb / 2018
Wednesday

നൈറ്റ് ഷിഫ്റ്റിനെ പേടിക്കണോ? നൈറ്റ് ഷിഫ്റ്റ് ജോലിയും ആരോഗ്യ പ്രശ്‌നവും

19 OCTOBER 2017 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈംഗിക ഉദ്ദീപനങ്ങള്‍ സ്വീകരിക്കവേ, പുരുഷന്മാരേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കം ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ക്കെന്ന് പഠനം

ഏണസ്റ്റ് ഗ്രെഫന്‍ബര്‍ഗ് പരാമര്‍ശിച്ച ജി സ്‌പോട്ട് എന്താണ്, അത് എവിടെയാണ്...ശാസ്ത്രജ്ഞര്‍ക്ക് ഉത്തരം കിട്ടി!

കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

ഓക്‌സിജന്‍ സിലിണ്ടറുമായി സ്‌കാനിങ് റൂമിലേക്ക് ചെന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു; എങ്ങനെയാണ് എംആര്‍ ഐ സ്‌കാന്‍ അപകടകാരിയാവുന്നത്?

ശാസ്ത്രീയ അന്വേഷണത്തിന്റെ അനന്തസാധ്യതകള്‍; തുമ്പില്ലാത്ത കേസില്‍ കുറ്റവാളിയിലേക്ക് എത്താന്‍ ഫോറന്‍സിക് സയന്‍സ് 

ഇന്നത്തെ കാലത്ത് നൈറ്റ് ഷിഫ്റ്റ് ജോലി വളരെ സാധാരണമായ ഒന്ന് മാത്രമാണ്. പണ്ട് കാലത്തു ആതുരശുശ്രുഷ മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നൈറ്റ് ഷിഫ്റ്റ് ഇന്ന് മിക്കവാറും എല്ലാ മേഖലകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഐ.ടി, നേഴ്‌സിങ്, മാധ്യമപ്രവര്‍ത്തനം എന്നിങ്ങനെ നീളുകയാണ് രാത്രി ഷിഫ്റ്റ് ഏർപ്പെടുത്തുന്ന തൊഴിൽ മേഖലകൾ. മാത്രവുമല്ല ഒരു കാലത്തു പുരുഷന്മാർ മാത്രം ആയിരുന്നു രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ആ സ്ഥിയൊക്കെ മാറി. ഇന്ന് പുരുഷനോടൊപ്പം തന്നെ സ്ത്രീകളും ഈ രംഗത്തുണ്ട്.

രാത്രി ജോലി പതിവായാൽ അത് നമ്മുടെ ആരോഗ്യത്തെയും കുടുംബ ഭദ്രതയേയും കുട്ടികളുടെ വളർച്ചയെയും ഒക്കെ സാരമായി ബാധിക്കുമെന്ന കാര്യം മറക്കണ്ട. ഉറക്കമില്ലായ്മ വരുത്തി വെക്കുന്ന പ്രശ്നങ്ങൾ വേറെയും. ഉറക്കത്തിലുണ്ടാകുന്ന ഈ സമയ വ്യത്യാസം നമ്മുടെ ജീനുകളെ ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. അതായത് രാത്രി ജോലിയോട് പൊരുത്തപ്പെടാൻ കഴിയാത്തവർക്ക് വിഷാദ രോഗം, ഉത്കണ്ഠ, മറ്റ് മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ പ്രകടമാകാന്‍ സാധ്യതയുണ്ട്.

പകലിനേക്കാൾ ജോലി ചെയ്യാൻ സുഖം രാത്രിയാണ് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ഇത്തരക്കാർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. രാത്രി ജോലിക്കാര്‍ ഹൃദയ രോഗങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും പൊണ്ണത്തടിക്കും മാനസിക അസ്വസ്ഥതകള്‍ക്കും എളുപ്പം കീഴടങ്ങുന്നു. രാത്രി ഷിഫ്റ്റുകൾ സ്ഥിരമായി വരുന്നതും മാറിമാറി വരുന്നതും എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇതിൽ സ്ഥിരം ഷിഫ്റ്റും മാറി മാറി വരുന്നതും. ഇതില്‍ വില്ലനായി മാറുന്നത് മാറി മാറി വരുന്ന രാത്രി ഷിഫ്റ്റാണ്.

പകലത്തെ പ്രവർത്തികൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കാരണം ശരീരം വിശ്രമമാവശ്യപ്പെടുമ്പോള്‍ ജോലി ചെയ്യുന്നവരാണ് രാത്രി ജീവനക്കാര്‍. അത് ശരീരത്തിന്റെ ജൈവ ഘടികാരത്തെ തകരാറിലാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇതിനെ ഷിഫ്റ്റ് ലാഗ് എന്നാണ് പറയുന്നത്. അമേരിക്കയിലെ സര്‍ക്കാഡിയന്‍ ലേണിംഗ് സെന്റര്‍ നടത്തിയ പഠനത്തില്‍ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരില്‍ ക്ഷീണം, ഹൃദയ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാണെന്നു തെളിഞ്ഞു.

ശരീരത്തിന്റെ സ്വാഭാവികമായ ഉറക്കം എന്ന് പറയുന്നത് രാത്രിയിലാണ്. അതിനു പകരമായി പകൽ ഉറങ്ങാമെന്നു വെച്ചാലും അധിക നേരം ഉറങ്ങാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇതിന്റെ ഫലമായി പേശികള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധ, വേഗത, ഏകാഗ്രത എന്നിവ കുറയുകയും ചെയ്യുന്നു. തൻമൂലം അപകടങ്ങളും തെറ്റുകളും ഒക്കെ ഉണ്ടാവുക സ്വാഭാവികമായി മാറും.

രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം സർവസാധാരണമാണ്. ഉറക്കമില്ലായ്മ അമിതവണ്ണത്തിനു വഴിവെക്കുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളെയും വിശപ്പിനെയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ഉറക്ക നഷ്ടം ബാധിക്കുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. പകൽ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച നോക്കുമ്പോൾ രാത്രി ജോലിക്കാരിൽ കൊളസ്ട്രോള്‍ പ്രശ്നങ്ങളും ഹൃദയരോഗങ്ങളും കൂടുതലായി കണ്ടുവരാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കും. ഇത് രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാകും. ചുരുക്കത്തിൽ നൈറ്റ് ഷിഫ്റ്റിനെ പേടിക്കേണ്ടിയിരിക്കുന്നു എന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം മാതാപിതാക്കളെ തള്ളിപറഞ്ഞ് ഹാദിയ... തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ  (4 hours ago)

അപരിചിതനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നു  (4 hours ago)

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയം.... ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്  (5 hours ago)

ഭര്‍ത്താവിന് ഭാര്യ ചിലവിന് കൊടുക്കണം....സുഹൃത്തുക്കളോടൊപ്പം ചെലവഴിയ്‌ക്കേണ്ട സമയത്ത് ഭാര്യയ്‌ക്കൊപ്പം ചെലവഴിച്ചതിന് നഷ്ടപരിഹാരം  (6 hours ago)

കോണ്‍സ്റ്റന്റെയ്ന്‍ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും; അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യകപ്പ് വരെയാണ് കാലാവധി  (7 hours ago)

ഇത് സാങ്കേതിക വിജയം ! ; പുത്തൻ സ്മാർട്ഫോണുകൾക്കു പിന്നാലെ ഷവോമി ടെലിവിഷൻ തരംഗമാകുന്നു  (8 hours ago)

ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏക്ത കപൂര്‍  (8 hours ago)

ഷുഹൈബ് വധക്കേസ് സി ബി ഐക്ക്‌ വിട്ടേ തീരൂ; കേസ്‌ അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ്‌ തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും വി ടി ബൽറാം  (8 hours ago)

പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു  (8 hours ago)

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു  (8 hours ago)

ഐ ലീഗ്: അട്ടിമറി വിജയവുമായി വീണ്ടും ഗോകുലം കേരള  (8 hours ago)

തനിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ;തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവി കാണാനെത്തിയില്ല ;രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനുമതിയില്ലാതെ ; വ  (8 hours ago)

34 കാരിയ്ക്ക് ബാർബിഡോളാകാൻ മോഹം; ചെയ്‌തു കൂട്ടിയ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്തത്  (8 hours ago)

കർഷക സമരത്തെ അടിച്ചമർത്താൻ രാജസ്ഥാൻ സർക്കാർ; സമര നേതാക്കൾ ഉൾപ്പെടെ 250ലേറെ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ല; എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends