എന്റെ സന്തോഷമായിരുന്നു ഭര്‍ത്താവും മക്കളും, വിവാഹ ശേഷം അഭിനയിക്കാതിരുന്നതിനെ കുറിച്ച് ലിസി
ലിസി പ്രിയദര്‍ശന്റെ വിവാഹ മോചനത്തിന് കാരണം ഒരിക്കലും ലിസിയുടെ അഭിനയ മോഹമല്ല. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നത് സ്വന്തം ഇഷ്ടപ്രകാരം തന്നെയാണെന്ന് ലിസി പറയുന്നു. തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നില്ക്കുന്ന ലിസി വിവാഹ ശേഷം അഭിനയിക്കാതിരുന്നത് നഷ്ടമായി ഇപ്പോഴും കരുതുന്നില്ല. ഇപ്പോള്‍ എടുത്ത വിവാഹ മോചനം എന്ന ഈ തീരുമാനത്തിലും ലിസി ഉറച്ചു നില്ക്കുന്നു. വിവാഹ ശേഷം അഭിനയിക്കാത്തതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ ലിസി പറഞ്ഞത് ഇങ്ങനെ,
വിവാഹ ശേഷം അഭിനയിക്കാന്‍ പോകേണ്ട എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. വിവാഹ ശേഷം അഭിനയിക്കാന്‍ പോയാല്‍ കുടുംബം നഷ്ടപ്പെടും എന്ന് തോന്നി. വിവാഹം കഴിഞ്ഞു, രണ്ട് കുട്ടികളെ പ്രസവിച്ചു, അവരെ വളര്‍ത്തി.
ഞങ്ങളുടെ ബിസിനസും കാര്യങ്ങളുമൊക്കെയായി ഞാന്‍ തിരക്കിലായിരുന്നു. അതുകൊണ്ട് അഭിനയിക്കാത്തതില്‍ വിഷമം തോന്നിയില്ല.
എടുത്ത തീരുമാനത്തില്‍ ഉറച്ചു വിശ്വസിക്കുന്നയാളാണ് താന്‍ എന്നും ഇന്നും ഈ അഭിപ്രായത്തില്‍ മാറ്റമില്ല എന്നും ലിസി ലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha