Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍

വിശേഷങ്ങള്‍ പങ്കുവെച്ച് പ്രിയ മേനോന്‍

24 MAY 2017 11:19 AM IST
മലയാളി വാര്‍ത്ത

ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്. ഒരിക്കല്‍ കസിന്റെ വിവാഹത്തിന് നാട്ടിലെത്തി. സ്വര്‍ണ്ണം വാങ്ങാനായി ജ്വൂവലറിയില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഓരോ ആഭരണങ്ങള്‍ എടുത്തിട്ടും എനിക്ക് തൃപ്തിയായില്ല. ഞാന്‍ നോക്കുമ്പോള്‍ പുളളി എന്നെ നോക്കികൊണ്ടിരിക്കുന്നു. ഒരു മാല എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ അതെടുത്ത് അദ്ദേഹത്തെ കാണിച്ചു. പുളളി അത് സൂപ്പറായിട്ടുണ്ടെന്ന് കൈകൊണ്ട് കാണിച്ചു. അങ്ങനെ ഞാന്‍ ആ മാല വാങ്ങി. കടയില്‍ നിന്ന് പുറത്തിറങ്ങി അവിടെയെല്ലാം നോക്കിയെങ്കിലും പുളളിയെ കണ്ടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം വിവാഹാലോചനയുമായി അദ്ദേഹം എന്റെ വീട്ടിലെത്തി. അന്ന് കടയില്‍ വച്ച് കണ്ട അതേയാള്‍. അമ്മ ആദ്യം സമ്മതിച്ചില്ല. 

നാട്ടില്‍ അധികംനാള്‍ ഉണ്ടാകില്ല, ഞങ്ങള്‍ ഉടന്‍ തിരിച്ച് പോകുമെന്ന് പറഞ്ഞയച്ചു. വീണ്ടും രണ്ട് തവണ ആലോചനയുമായി പുളളിയുടെ വീട്ടില്‍ നിന്നും ആളുകള്‍ വന്നു. ഇത്രയും തവണ വന്നതല്ലേ, ഇതുതന്നെ നടക്കട്ടെയെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. മസ്‌കറ്റിലേക്ക് തിരിച്ച് പോയി. കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണ് താമസിക്കുന്നത്. വിവാഹശേഷം ഞാനവിടെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. എന്ത് ജോലിയില്‍ ഏര്‍പ്പെട്ടാലും അത് നന്നായി ചെയ്യുകയെന്നത് എന്റെ ഒരു പ്രത്യേകതയാണ്. പാട്ടും, ഡാന്‍സും, ചിത്രരചനയും എല്ലാം അത്യാവശ്യം അറിയാമായിരുന്നു. കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ഞാനൊരു അധ്യാപികയെന്നതിലുപരി അവര്‍ക്ക് കൂട്ടുകാരിയായിരുന്നു. പല രക്ഷിതാക്കളും എന്റെ ക്ലാസില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധം പിടിച്ചു. 

ഞാനും കുട്ടികളും തമ്മിലുളള അടുപ്പം എനിക്ക് ഒരുപാട് ശത്രുക്കളെ സമ്മാനിച്ചു. പക്ഷേ ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. പെട്ടെന്നൊരു ദിവസം എനിക്കൊരു പ്രെമോഷന്‍. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ് മേധാവിയായി. അവിടെ പ്രത്യേകിച്ച് ഒരു പണിയുമില്ല. രാവിലെ സ്‌കൂളില്‍ പോവുക, സൈന്‍ ചെയ്തിട്ട് സ്റ്റാഫ്‌റൂമില്‍ ഇരിക്കുക. ബെല്ലടിക്കുമ്പോള്‍ വീട്ടില്‍ പോവുക ഇത്രമാത്രം. കുട്ടികളുമായി ഇടപെടാനുളള അവസരം ഇല്ലാതായി. മറ്റ് ടീച്ചര്‍മാരും എന്നോട് സംസാരിക്കില്ല. എല്ലാവരുംകൂടി എന്നെ ഒറ്റപ്പെടുത്തി. ആ സമയം ഞാന്‍ മാനസ്സികമായി തളര്‍ന്നുപോയി.



സ്വന്തം മക്കളെപ്പോലെ കരുതി പഠിപ്പിച്ച കുട്ടികളുമായി സംസാരിക്കാനും അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനുമുളള അവസരം ഇല്ലാതായി. എന്നെ അപമാനിക്കാന്‍ വേണ്ടി ടീച്ചര്‍മാരും പ്രിന്‍സിപ്പാളും മന:പൂര്‍വ്വം ചെയ്തതാണെന്ന് എനിക്കറിയാം. ആ സ്‌കൂളില്‍ നിന്ന് പറഞ്ഞു വിടാനുളള പദ്ധതിയായിരുന്നു. ആരോടും സംസാരിക്കാതെ ആറുമാസം ഞാനവിടെ പിടിച്ചുനിന്നു. ഞാന്‍ പോകില്ലെന്നുറപ്പായപ്പോള്‍ 32 കിലോ മീറ്റര്‍ ദൂരെയുളള മറ്റൊരു സ്‌കൂളിലേക്ക് എനിക്ക് ട്രാന്‍സ്ഫര്‍ തന്നു. ദിവസവും 64 കിലാ മീറ്റര്‍ യാത്ര ചെയ്യണം. ഞാന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്ന് 5 മിനിറ്റ് നടന്നാല്‍ മതിയായിരുന്നു വീട്ടിലെത്താന്‍. ട്രാന്‍സ്ഫര്‍ കിട്ടിയതനുസരിച്ച് ഞാനവിടെ ജോയിന്‍ ചെയ്തു. കുട്ടികളുമായി നല്ല സൗഹൃദം സ്ഥാപിച്ചു. എന്നാല്‍ ദിവസവും ഇത്രയും ദൂരം യാത്ര ചെയ്യണം. ഞാന്‍ മാനസ്സികമായി തളര്‍ന്നു. 

എന്റെ വിഷമം കണ്ട് ഭര്‍ത്താവ് പറഞ്ഞു, ബുദ്ധിമുട്ടി എന്തിന് സ്‌കൂളില്‍ പോകണം? ജോലി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ജോലി ഞാന്‍ ഉപേക്ഷിച്ചു. രാജിക്കത്ത് കൊടുത്തപ്പോള്‍ ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നമുക്ക് പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയെന്തെന്ന് അന്ന് ഞാനറിഞ്ഞു. അതിനുശേഷമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പ്രിയനന്ദന്‍സാറിനെ പരിചയപ്പെട്ടു. എന്റെ കണ്ണുകളില്‍ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു. മിഴികള്‍ നല്ല എക്‌സ്പ്രസീവാണല്ലോ, അഭിനയിച്ചുകൂടെ? അദ്ദേഹത്തിന്റെ ചോദ്യം എന്നെ ചിന്തിപ്പിച്ചു. അങ്ങനെയൊരു ഇംഗ്ലീഷ് നാടകത്തില്‍ അഭിനയിച്ചു. അതിനുശേഷമാണ് മൂന്നുമണി സീരിയലിലേക്ക് അവസരം ലഭിച്ചത്. അവിടെ വച്ചാണ് മലയാളം സംസാരിക്കാന്‍ പഠിച്ചത്. ഇപ്പോള്‍ വാനമ്പാടി സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. വില്ലത്തിയായിട്ട് അഭിനയിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും എന്നോട് ദേഷ്യമാണ്. എങ്കിലും അഭിനയത്തില്‍ ഞാന്‍ ഹാപ്പിയാണ്. മുന്‍പുണ്ടായ ദുരനുഭവങ്ങളെല്ലാം മറക്കാന്‍ സാധിച്ചു. ഹസ്ബന്റിനെയും കുട്ടികളെയും ശരിക്കും മിസ്‌ചെയ്യുന്നുണ്ട്. അവരവിടെയും ഞാനിവിടെയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (1 hour ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (4 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (4 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (5 hours ago)

Malayali Vartha Recommends