അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍
താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനത്തിന്റ അടിസ്ഥാനത്തിലാണെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ മമ്മൂട്ടിയാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തതെന്ന പ്രചരണം തെറ്റാണെന്നും മുഴുവന്‍ പേരുടെയും അഭിപ്രായം ചോദിച്ചതിന് ശേഷമാണ് ദിലീപിനെ പുറത്താക്കിയതെന്നും ഷാജോണ്‍ പറഞ്ഞു.
താനടക്കം ആ തീരുമാനത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നതായും തീരുമാനം പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഷാജോണ്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ കളക്ടീവീന്റെ പ്രവര്‍ത്തനം സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോണ്‍ ആവശ്യപ്പെട്ടു. ചുരുക്കം ചില പേരുകളിലേക്കു സംഘടന ഒതുങ്ങരുതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും അതില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha