ആമിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ജീവിതകഥ 'ആമി' ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഇന്ന് പുറത്തുവരുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. കമലയുടെ ഉദ്ധരണിയോടുകൂടിയ മനോഹരമായ ഒരു പോസ്റ്ററാണ് പുറത്തുവന്നത്. മഞ്ജുവാര്യരാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്.
കമലാജീ നിങ്ങള്‍ എത്രപേരെ പ്രണയിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് അവര്‍ പറയുന്ന അതിമനോഹരമായ, പ്രണയത്തിന്റെ സൗരഭ്യം പരത്തുന്ന ഉത്തരമാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ടോവിനോയും മുരളി ഗോപിയും അനൂപ് മേനോനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തിന്റെ ഭാഗമാകും. എം ജയചന്ദ്രന്‍ സംഗീതം ചെയ്യുന്ന 'ആമി' നിര്‍മിക്കുന്നത് റാഫേല്‍ തോമസും ആന്റോ റോക്കയും ചേര്‍ന്നാണ്. ചിത്രം വൈകാതെ പുറത്തുവരും.
https://www.facebook.com/Malayalivartha