Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

ജയറാമിനെ നായകനാക്കി മണിയന്‍പിള്ള രാജു നിര്‍മിച്ച പഞ്ചവര്‍ണതത്ത എന്ന ചിത്രം റിലീസാകും മുമ്പ് ഒന്നേകാല്‍ക്കോടി ലാഭമായി, തിയേറ്റര്‍ കളക്ഷനും മോശമല്ല

25 MAY 2018 02:49 PM IST
മലയാളി വാര്‍ത്ത

പരാജയത്തിന്റെ പടുകുഴിയിലായിരുന്ന ജയറാമിനെ നായകനാക്കി സിനിമയെടുക്കുക, അത് ഹിറ്റാക്കുക മാത്രമല്ല സിനിമ ഇറങ്ങും മുമ്പ് ഒരു കോടിയോളം രൂപ ലാഭം ഉണ്ടാക്കുക. ഇതൊക്കെ മണിയന്‍പിള്ള രാജുവിന് മാത്രം കഴിയുന്ന കാര്യമാണ്. മണിയന്‍പിള്ള കിടന്നാല്‍ കാല്‍പ്പണവുമായേ പൊങ്ങൂ എന്നാണ് മലയാളസിനിമയിലെ ചൊല്ല്. മമ്മൂട്ടിയെ നായകനാക്കി എടുത്ത അനശ്വരം മുതല്‍ പഞ്ചവര്‍ണത്തത്ത വരെ 11 സിനിമകള്‍ ഇതില്‍ പരാജയപ്പെട്ട ചിത്രങ്ങളുണ്ടെങ്കിലും മണിയന്‍പിളളയ്ക്ക് ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ല. അതാണ് മണിയന്‍ പിള്ള മാജിക്ക്. ദൈവമേ കൈതൊഴാം എന്ന ജയറാം ചിത്രം ഒരാഴ്ച പോലും തിയേറ്ററുകളില്‍ ഓടിയില്ല. ആ സമയത്താണ് പഞ്ചവര്‍ണത്തത്തയില്‍ തലമൊട്ടയടിച്ച്, മീശവടിച്ച് ജയറാമിനെ നായകനാക്കി മണിയന്‍പിള്ള പടംപിടിച്ചത്. സംവിധായകന്‍ നവാഗതനായ രമേഷ് പിഷാരടിയും. 

മൂന്നരക്കോടി രൂപ പോലും മുതല്‍മുടക്കില്ലാത്ത ചിത്രം സാറ്റലൈറ്റ്, ഓവര്‍സീസ്, അന്യഭാഷാ ഇടപാടുകളിലൂടെ നാലരക്കോടി കിട്ടി. തിയേറ്റര്‍ കളക്ഷനും മോശമല്ല. ജയറാമിനെ നായകനാക്കിയപ്പോള്‍ തുല്യമായ മറ്റൊരു വേഷം കുഞ്ചാക്കോബോബന് നല്‍കി. അങ്ങനെ നല്ലതുക സാറ്റലൈറ്റ് അവകാശം കിട്ടി. കഥ തെരഞ്ഞെടുക്കുന്നതിനൊപ്പം ആര്‍ട്ടിസ്റ്റുകളെയും മറ്റും തീരുമാനിക്കുന്നതില്‍ മണിയന്‍പിള്ളയ്ക്കുള്ള ബുദ്ധി സുഹൃത്തും നിര്‍മാതാവുമായ സുരേഷ്‌കുമാറിന് പോലുമില്ല. പണ്ട് മോഹന്‍ലാലിനെ നായകനാക്കി നിര്‍മിച്ച വെള്ളാനകളുടെ നാട് വിതരണം ചെയ്ത തരംഗിണി ശശിയും ഏയ് ഓട്ടോയുടെ അവകാശം വാങ്ങിയ പി.കെ.ആര്‍ പിള്ളയോ ഇന്ന് സിനിമയിലില്ലെന്നും ഓര്‍ക്കണം. നല്ല ലാഭത്തിലാണ് ഏയ് ഓട്ടോ വിറ്റതെങ്കിലും അതിലും വലിയ ലാഭം പി.കെ.ആറിന് ലഭിച്ചു.



പഞ്ചസാര കട്ട് വിറ്റാണ് കുട്ടിക്കാലത്ത് മണിയന്‍പിള്ള രാജു സിനിമ കണ്ടിരുന്നത്. വീട്ടിലേക്ക് സാധനം വാങ്ങിയിരുന്ന പറ്റ് കടയില്‍ നിന്ന് അഞ്ച് കിലോ പഞ്ചസാരവരെ ഒരു മാസം വാങ്ങി മറിച്ച് വിറ്റു. ഒരുതവണ അച്ഛന്‍ പറ്റ് ബുക്ക് നോക്കിയപ്പോള്‍ ഒരുമാസം വീട്ടില്‍ 110 കിലോ പഞ്ചസാര വാങ്ങിയിരിക്കുന്നു. ' ടീ... ഈ വീട്ടില്‍ ഒരു മാസം എത്ര കിലോ പഞ്ചസാര വേണം' അച്ഛന്‍ അമ്മയോട് ചോദിച്ചു. ' രണ്ട് കിലോ' അമ്മയുടെ മറുപടി. അതോടെ അച്ഛന്‍ വീടിന് പരിസരത്തുള്ള എല്ലാ കടകളിലും നിര്‍ദ്ദേശം നല്‍കി, മേലാല്‍ മണിയന്‍പിള്ളക്ക് കടം കൊടുക്കരുത്. അതുകൊണ്ടൊന്നും സിനിമാ കാണല്‍ അവസാനിച്ചില്ല. മറ്റ് പല മാര്‍ഗങ്ങളിലൂടെ വീട്ടില്‍ തന്നെ മോഷണം നടത്തി പല സിനിമകളും പലവട്ടം കണ്ടു. കുഞ്ഞുന്നാളിലേ ഇത്തരത്തില്‍ സിനിമ കണ്ടാണ് മണിയന്‍പിള്ള നല്ലൊരു നടനും നിര്‍മാതാവും ആയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (34 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (59 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends