Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

നവംബറില്‍ ക്രിസ്മസ് ആഘോഷിച്ച് കുഞ്ഞു ജേക്കബ് യാത്രയായപ്പോള്‍ ജേക്കബിന്റെ ജീവിതം ന്യൂറോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ അര്‍ബുദത്തിന്റെ ബോധവല്‍ക്കരണ മാതൃകയാക്കി അമ്മ

29 NOVEMBER 2017 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഒരു സ്ത്രീയുടെ ശരീരം ആർത്തവചക്രം, ഗർഭധാരണം മുതൽ ആർത്തവവിരാമം വരെ;പോഷകാഹാരം ലഭിക്കുന്നുണ്ടോ..? നിസാരമല്ല ഇത്.!

കേരള സര്‍വകലാശാലയില്‍ ശിശുപരിപാലത്തിന് പുതിയ സംരംഭം: ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഛര്‍ദ്ദി കാരണം യാത്രയ്ക്ക് പോകാൻ മടിയ്ക്കുന്നവാണോ നിങ്ങൾ, ചില പ്രകൃതിദത്തമായ വഴികളിലൂടെ ഈ പ്രശ്‌നത്തെ മറികടക്കാനാകും

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

ജേക്കബ് തോംസണ്‍ എന്ന ഒന്‍പതുകാരന്‍ അവന്റെ ജീവിതത്തിന്റെ പാതിയും അര്‍ബുദത്തോട് പൊരുതുവാന്‍ ചെലവിടുകയായിരുന്നു. ചെറിയ പ്രായത്തിലുള്ള കുട്ടികളെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ അര്‍ബുദത്തിന്റെ നാലാംഘട്ടത്തിലായിരുന്നു ജേക്കബ്. അവന് ഏറ്റവും ഇഷ്ടമുള്ള ക്രിസ്മസ് എത്തുംവരെ അവന്‍ ജീവിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അവന്റെ മരണത്തിനു മുന്‍പേ ജേക്കബിന്റെ കഥയറിഞ്ഞ ആയിരക്കണക്കിന് അപരിചിതര്‍ അവനായി നേരത്തെ ക്രിസ്മസ് കൊണ്ടുവന്നു.

അവനായി ആശുപത്രിയില്‍ ഒരു ക്രിസ്മസ് ട്രീ ഒരുക്കി. സാന്റാക്ലോസ് ആയി കാണാന്‍ എത്തി. സമ്മാനങ്ങളും കാര്‍ഡുകളും അവന് അയച്ചു. ഈ നവംബര്‍ 12-ന് ജേക്കബും കുടുംബവും ക്രിസ്മസ് ആഘോഷിച്ചു.

ഒരാഴ്ചയ്ക്കുശേഷം ജേക്കബ് മരിച്ചു. അവന്റെ കുടുംബം ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ' അവനുവേണ്ടി കാര്‍ഡ് അയച്ച, സമ്മാനങ്ങള്‍ നല്‍കിയ, ഒരു ഫെയ്‌സ് ബുക്ക് സന്ദേശമോ വിഡിയോയോ അയച്ച അവനായി പ്രാര്‍ഥിച്ച ഓരോരുത്തരും അവന്റെ അവസാന ദിനങ്ങളെ വ്യത്യസ്തമാക്കി. നിങ്ങള്‍ അവനു സന്തോഷം നല്‍കി, ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഏകി. ഞങ്ങളുടെ പൊന്നുമോന് വേണ്ടി സമയം നീക്കിവച്ച എല്ലാവര്‍ക്കും നന്ദി.

ദുഃഖകരമെങ്കിലും അവനെപ്പോലെയുള്ള നിരവധി ആളുകളുണ്ട്. നിങ്ങളുടെ സഹായം തുടര്‍ന്നും അവര്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'. '' ഒക്ടോബര്‍ 11-നാണ് അവസാനമായി ജേക്കബ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അര്‍ബുദം അവന്റെ തലയോട്ടിയിലേക്കും നിരവധി എല്ലുകളിലേക്കു ആന്തരകര്‍ണത്തിലേക്കും പടര്‍ന്നിരുന്നു. അവന്റെ അമ്മയായ മിഷേല്‍ തോംസണ്‍ എഴുതി

അവന്റെ അരക്കെട്ട് അര്‍ബുദ മുഴകളാല്‍ മൂടപ്പെട്ടിരുന്നു. ഒരു അലുക്കുപോലെയാണ് അവ തോന്നിച്ചത്. കീമോതെറാപ്പിയും റേഡിയേഷനും പ്രതീക്ഷയുടെ നേരിയ കണിക തന്നു. അവനോടൊപ്പം ഏറെ സമയം ചെലവഴിക്കുന്ന കുടുംബം, അവനെ യാത്രയാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. ജേക്കബിന്റെ അച്ഛനായ തോംസണ്‍ സിമാര്‍ഡ് പറയുന്നു. തന്റെ കുഞ്ഞിനുവേണ്ടി ഇങ്ങനെയൊരു യാത്രയയപ്പ് ആരും ചിന്തിക്കുക കൂടിയില്ല. അവന്റെ ജീവന് ഒരുറപ്പും ഞങ്ങള്‍ക്കില്ലായിരുന്നു.

ജേക്കബിനു കിട്ടിയ ക്രിസ്മസ് കാര്‍ഡുകളും കളിപ്പാട്ടങ്ങളും കൊണ്ട്, നേരത്തെയെത്തിയ ക്രിസ്മസ് അവധിക്കാലം മറക്കാനാവാത്ത ഒന്നാക്കി മാറ്റി. നവംബര്‍ 1 ന് ജേക്കബിനു കിട്ടിയ ആദ്യ കാര്‍ഡിന്റെ ചിത്രം മിഷേല്‍ പോസ്റ്റ് ചെയ്തു അത് ഒരു പെന്‍ഗ്വിന്റെ ചിത്രമായിരുന്നു. അവന് ഏറ്റവും പ്രിയപ്പെട്ട പെന്‍ഗ്വിന്‍.

ദിവസങ്ങള്‍കൊണ്ട് ജേക്കബിനു ചുറ്റും സമ്മാനങ്ങള്‍ കുന്നുകൂടി ജേക്കബിന്റെ അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സമ്മാനങ്ങളില്‍ കളിപ്പാട്ടങ്ങള്‍, കളികള്‍, പുസ്തകങ്ങള്‍, കാര്‍ഡുകള്‍ കൂടാതെ പെന്‍ഗ്വിനുകളും പെന്‍ഗ്വിന്‍ സോക്‌സും ഉള്‍പ്പെടും. റോബ് ലോവെ എന്ന നടന്‍ അയച്ച വിഡിയോ സന്ദേശവും ലഭിച്ചു. മെയ്‌നിലെ പോഷ്‌ലാന്‍ഡിലെ ബാര്‍ബറ ബുഷ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആണ് ജേക്കബിനെ ചികിത്സിച്ചിരുന്നത്. ജേക്കബിന്റെ മരണത്തിന് മൂന്നു ദിവസം മുന്‍പ്, ഒരു നീല സ്‌പൈഡര്‍മാന്‍ ടീഷര്‍ട്ടും അണിഞ്ഞ് ആശുപത്രിക്കട്ടലില്‍ ഇരിക്കുന്ന ചിത്രം കുടുംബം പങ്കുവച്ചിരുന്നു. കാല്‍ച്ചുവട്ടില്‍ അവന്റെ പ്രിയപ്പെട്ട പൈപ്പര്‍ എന്ന പട്ടിയും ഉണ്ടായിരുന്നു.

നവജാതശിശുക്കളെയും കുട്ടികളെയും ബാധിക്കുന്ന അര്‍ബുദമായ ന്യൂറോ ബ്ലാസ്‌റ്റോമയെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ ജേക്കബിന്റെ കേസ് സഹായിക്കും എന്നാണ് പ്രതീക്ഷയെന്ന് ജേക്കബിന്റെ മരണം അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ അമ്മ പറയുന്നു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും യു എസില്‍ മാത്രം എഴുന്നൂറോളം പുതിയ കേസുകള്‍ ഉണ്ടാകുന്നുണ്ട്. അഞ്ചു വയസ്സോടെയാണ് മിക്കവയും തിരിച്ചറിയുന്നത്.മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യു, രക്തവും പ്ലേറ്റ്‌ലെറ്റും ദാനം ചെയ്യുക അല്ലെങ്കില്‍ നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് അഭയമാകാന്‍ ഉപകരിക്കുക. ഇതിനെല്ലാമുപരി ഏറ്റവും പ്രധാനം ജേക്കബിനു വേണ്ടി പെന്‍ഗ്വിനെപ്പോലെ ജീവിക്കുക ജേക്കബിന്റെ അമ്മ പറയുന്നു. ഇത്തവണ ക്രിസ്മസിന് ഒരു നക്ഷത്രമായി ജേക്കബും ഉണ്ടാകും. ഇരുട്ടില്‍ വഴികാട്ടുന്ന ഒരു കുഞ്ഞു നക്ഷത്രം.. 

ജേക്കബിന്റെ കഥയ്ക്കുകിട്ടിയ പിന്തുണ ഈ രോഗത്തെക്കുറിച്ച ബോധവല്‍ക്കരണം നടത്താന്‍ സഹായകമാകും. സംഭവനകള്‍ എല്ലാം ഓപ്പറേഷന്‍ ഗ്രാറ്റിറ്റിയൂഡ് അഥവാ പെന്‍ഗ്വിന്‍ റെസ്‌ക്യൂ ഗ്രൂപ്പിലേക്കാണ് കിട്ടുന്നത്.

കുട്ടികളില്‍ ഉണ്ടാവുന്ന ഏറ്റവും സാര്‍വ്വജനീനമായ മസ്തിഷ്‌കേതര അര്‍ബുദമാണ് ന്യൂറോബ്ലാസ്‌റ്റോമ. ന്യൂറല്‍ ക്രസ്റ്റ് കോശങ്ങളുടെ അമിതവളര്‍ച്ച മൂലമാണ് ഈ രോഗം ഉണ്ടാവുന്നത്. സാധാരണയായി ഇത് അഡ്രിനല്‍ ഗ്രന്ധിയുടെ മെഡുല്ലയില്‍ നിന്നാണ് ഉല്‍ഭവിക്കുന്നതെങ്കിലും കഴുത്തിലെയും, വയറ്റിലെയും മറ്റ് ഭാഗങ്ങളിലെയുമൊക്കെ ഞരമ്പുകോശങ്ങളില്‍ നിന്നും ന്യൂറോബ്ലാസ്‌റ്റോമ ഉണ്ടാവാം. ന്യൂറോബ്ലാസ്‌റ്റോമ രോഗികളില്‍ അന്‍പതു ശതമാനവും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ്.

നിശ്ചിതമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് രോഗനിര്‍ണ്ണയം താരതമ്യേന ബുദ്ധിമുട്ടാണ്. ക്ഷീണം, പനി, ഭക്ഷണത്തോടുള്ള വിരക്തി എന്നീ രോഗലക്ഷണങ്ങള്‍ സാധാരണമാണ്. അര്‍ബുദം സ്ഥിതിചെയ്യുന്ന ശരീരഭാഗത്തിനും അത് പടര്‍ന്നേക്കാവുന്ന ഭാഗങ്ങള്‍ക്കും അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇപ്രകാരമാണ് :

ഉദരം : വയറു വീര്‍ക്കലും, ശോധനക്കുറവും
മാറ് : ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട്
സുഷുമ്‌ന : നടക്കാനും, നില്‍ക്കാനും, മുട്ടിലിഴയാനും ബുദ്ധിമുട്ട്
മജ്ജ : വിളര്‍ച്ച

അനാപ്ലാസ്റ്റിക് ലിംഫോമ കൈനേസ് ജീന്‍ മ്യൂട്ടേഷന്‍ ഉള്ളവരില്‍ പാരമ്പര്യമായി ന്യൂറോബ്ലാസ്‌റ്റോമ കണ്ടുവരുന്നു. LMO1 ജീന്‍ ന്യൂറോബ്ലാസ്‌റ്റോമയ്ക്ക് കാരണമാകും എന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുപ്പത്തിലേ ഉണ്ടാകുന്ന മാരകരോഗങ്ങള്‍ കാരണവും, മാതാവിന്റെ ഗര്‍ഭകാലത്തെ മനോനിലയുമൊക്കെ രോഗകാരണമായേക്കാം എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കാറ്റക്കോളമീനുകളുടെ അളവിലുള്ള വര്‍ദ്ധനവ് മനസ്സിലാക്കിയാണ് ന്യൂറോബ്ലാസ്‌റ്റോമ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നത്. ഡോപമിന്‍, ഹോമോവാനിലിക്ക് ആസിഡ്, വാനിലൈല്‍ മാന്‍ഡലിക്ക് ആസിഡ് എന്നിവയാണ് അളക്കാവുന്ന കാറ്റക്കോളമീനുകള്‍. mIBG സ്‌കാന്‍ ഉപയോഗിച്ചും ന്യൂറോബ്ലാസ്‌റ്റോമ രോഗനിര്‍ണ്ണയം നടത്താനാകും. ബയോപ്‌സി സ്‌പെസിമെനില്‍ ചെറിയ, നീലനിറത്തിലുള്ള, പൂവിന്റെ ആകൃതിയിലുള്ള കോശഗണങ്ങള്‍ കാണപ്പെടും.

പലതരം ചികിത്സാവിധികള്‍ ഒരുമിച്ച് ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. കീമോതെറപ്പി, റേഡിയേഷന്‍ തെറപ്പി, വിത്തുകോശം മാറ്റിവയ്ക്കല്‍, മോണോക്ലോണല്‍ ആന്റിബോഡി തെറപ്പി എന്നിവയില്‍ രണ്ടിലധികം ചികിത്സാവിധികള്‍ ഒരുമിച്ചു പ്രയോഗിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (18 minutes ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (23 minutes ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (50 minutes ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (52 minutes ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (57 minutes ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (1 hour ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (1 hour ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (1 hour ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (1 hour ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (1 hour ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി  (2 hours ago)

ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ  (4 hours ago)

കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കാട്ടാന പാഞ്ഞടുത്തതും ചിതറിയോടിയെങ്കിലും കാലിടറി വീണ് മുകേഷ്; ആക്രമണത്തിൽ ഇടുപ്പ് തകർന്നു; കാട്  (4 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ വരുംദിവസങ്ങളില്‍ ശ  (4 hours ago)

Malayali Vartha Recommends