Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു... ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ: ബാലയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കരൾ രോഗ വിദഗ്ധൻ

09 MARCH 2023 02:34 PM IST
മലയാളി വാര്‍ത്ത

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് നിലവിൽ ഐസിയുവിൽ കഴിയുകയാണ് നടൻ ബാല. ഗുരുതരമായ അവസ്ഥ തരണം ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ വിട്ടിട്ടുമില്ല. ഇപ്പോഴിതാ ബാലയുടെ ഡോക്ടറിന്റെ വാക്കുകൾ ആണ് വൈറലായി മാറുന്നത്. അഡ്മിറ്റ് ആയ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു.

ബിലിറൂബിന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20 - 30 പെർസെന്റ് ഫങ്ക്ഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിറോസിസ് ബാധിച്ച ലിവർ ട്രാൻസ്‌പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വര്ഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്. എഫക്ടീവ് ആയ മരുന്ന് ഇല്ല എന്ന് പറയാം. ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ ട്രാൻസ്‌പ്ലാന്റ് ചെയ്യുക ആണ് നല്ലത് എന്നും കരൾ രോഗ വിദഗ്ധൻ സുധീന്ദ്രൻ പറയുന്നു.

കൂടുതൽ വിവരങ്ങൾ പങ്കു വെയ്ക്കാൻ ബാലയുടെ ബന്ധുക്കളുടെ പെർമിഷൻ കൂടി വേണമല്ലോ ? ഒരു കാര്യം പറയാൻ സാധിക്കുന്നത്, ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നു എന്നാണ് തോന്നുന്നത്. ബാലയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു, പക്ഷേ നോർമൽ അല്ലായിരുന്നു. ലിവർ എംകലഫോപതി എന്ന് പറയുന്നത് കുറച്ച് ചേഞ്ച് ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് തന്നെ തോന്നുന്നു.

 

ലിവർ ട്രാൻസ്പ്ലാന്റേഷൻ ഒരു വലിയ ഓപറേഷനാണ്. രോഗിയുടെ ലിവർ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നത്. വിദേശങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങളാണ് പൊതുവെ അവയവദാനത്തിന് ഉപയോഗിക്കാറുള്ളത്. കഷ്ടകാലത്തിന് ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലത്തരം സംഭവങ്ങൾ വളരെ കുറവാണ്. കരൾ രോഗങ്ങൾക്ക് മദ്യം ഒരു പ്രധാന കാരണമാണ് എങ്കിലും, ഏകദേശം മുപ്പത് ശതമാനം രോഗികളെ മദ്യപാനികൾ ആയിട്ടുള്ളൂ. മദ്യപിക്കാത്ത ആളുകൾക്കും കരൾ രോഗം വരുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഗുരുതരമായി മാറുന്നതും കരൾ രോഗത്തിന് കാരണമാണ്.

സാധാരണ ആളുകൾ വിചാരിക്കുന്നത് മഞ്ഞപ്പിത്തം ലിവറിനെ ബാധിക്കുന്നു എന്നാണ്. എന്നാൽ വാസ്തവം നേരെ തിരിച്ചാണ്. ലിവറിനെ സംബന്ധിച്ചിടത്തോളം ബിലിറൂബിൻ ഉത്പാദിപ്പിക്കുന്നത് എളുപ്പമാണ്, പക്ഷേ ഈ കൊഴുത്ത ദ്രാവകം പമ്പ് ചെയ്ത് കുടലിൽ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ളതുമാണ്. കരളിന് പമ്പ് ചെയ്യാനുള്ള ശേഷി കുറയുമ്പോൾ ഈ ബിലിറൂബിൻ, കുടലിൽ എത്താതെ രക്തത്തിൽ കലരുകയും മഞ്ഞപ്പിത്തം ആവുകയും ചെയ്യുന്നു. ലിവറിനു ശേഷി കുറയുമ്പോൾ ആണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. കരൾ രോഗം തീവ്രമാകുന്നത് വരെ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല.

 

പകുതിയോളം നശിച്ച ശേഷമാണു രോഗലക്ഷണങ്ങൾ കാണിക്കുന്നത്. പക്ഷേ ലിവർ സ്വയം റിക്കവർ ചെയ്യാൻ കഴിവുള്ള ഒരു അവയവമാണ്. എഴുപതു ശതമാനത്തോളം നശിച്ചാലും ലിവറിനു, രണ്ടു മൂന്നു മാസങ്ങൾ കൊണ്ട് വീണ്ടും പൂർവസ്ഥിതിയിൽ എത്താൻ സാധിക്കുമെന്ന് ഡോക്ടർ പറയുന്നു. ബാലയുടെ ശരീരഭാരം കുറയുന്നത് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നുവെങ്കിൽ കൂടിയും ഒരിക്കൽ പോലും തനിക്ക് ഇത്തരത്തിലുള്ള അസുഖങ്ങളൊന്നും ഉള്ളതായി ബാല വെളിപ്പെടുത്തിയിരുന്നില്ല.

അതുകൊണ്ട് തന്നെ നടനെ പെടുന്നനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും അവസ്ഥ ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ വന്നതും ആരാധകരെ ആശങ്കയിലാഴ്ത്തി. നിരവധി പേരാണ് ബാലയുടെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥനകളോടെ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (6 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (7 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (7 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (7 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (7 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (7 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (8 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (8 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (8 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (9 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (9 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (9 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (9 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (10 hours ago)

Malayali Vartha Recommends