ഭീതിയും കൗതുകവും ജനിപ്പിക്കുന്നൊരു വീട്; നദിക്ക് നടുവിലെ കുഞ്ഞന്‍ വീട്
ചുറ്റും കരകവിഞ്ഞൊഴുകുന്ന നദി. നദിയ്ക്ക് നടുവിലായി ഒരു കുഞ്ഞ് പാറ, പാറയ്ക്ക് നടുവിലായി ഒരു കുഞ്ഞ് വീട്. നദിയില്‍ വെള്ളം പൊങ്ങിയാല്‍ വീടിന്റെ പൊടിപോലും കാണില്ല. ഭീതി ജനിപ്പിക്കുന്ന ചുറ്റുപാടിലാണ് വീടെങ്കിലും, ആരെയും കൊതിപ്പിക്കുന്ന ഭംഗിയുണ്ട് ഈ വീടിന്.
1968-ല്‍ ആണ് ഈ വീട് പണിതതെന്നാണ് കരുതപ്പെടുന്നത്. സെര്‍ബിയയിലെ ബജിന ബാസ്ത എന്ന സ്ഥലത്തെ ഡ്രീന നദിയിലാണ് വീടുള്ളത്.
ഒരു പറ്റം യുവാക്കള്‍ ഒഴിവുസമയങ്ങള്‍ ആസ്വദിക്കാനായി പണികഴിപ്പിച്ചതാണ് പൂര്‍ണമായും മരം കൊണ്ട് നിര്‍മിച്ച ഈ വീട്. അടുത്ത് ഉണ്ടായിരുന്ന ഒരു പൊളിഞ്ഞ ഷെഡ്ഡിന്റെ അവശിഷ്ടമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
വീട് നിര്‍മിച്ച പാറയിലേക്ക് മരപ്പലകള്‍ ബോട്ടിലെത്തിച്ചും ചിലത് നദിലൂടെ ഒഴുക്കിയുമാണ് എത്തിച്ചത്. നദിയുടെ മുകള്‍ഭാഗത്തുനിന്നും മരകഷ്ണങ്ങള്‍ നദിയിലൂടെ ഒഴുക്കിവിട്ട് പാറപ്പുറത്ത് ഒരാളെ ഈ മരകഷ്ണങ്ങള്‍ പിടിയ്ക്കാന്‍ കാത്തുനിര്‍ത്തി.
നിരവധി പേരാണ് ഇന്ന് ഈ വീട് കാണാനെത്തുന്നത്.
https://www.facebook.com/Malayalivartha