സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമ ഉപയോഗം ഒഴിവാക്കണം
വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ സമൂഹമാധ്യമ ഉപയോഗം ഒഴിവാക്കണമെന്ന് പൊലീസ്. വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ ചാറ്റിങ് നടത്തുന്നു എന്ന് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണിത്. സ്കൂളുകളിലായിരിക്കുമ്പോള് കുട്ടികള്‍ ഫേസ്ബുക്കിലും മറ്റും സമയം ചെലവഴിക്കുന്നതായാണു രക്ഷിതാക്കളുടെ പരാതി.
വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സഹകരണത്തോടുകൂടി നടപടികള്‍ ഊര്‍ജിതമാക്കാനാണു പോലീസിന്റെ തീരുമാനം. ഇതിനായി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ കഌസുകള്‍ നടത്താനം തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകള്‍ പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്കുന്ന സാഹചര്യത്തിലാണു ബോധവല്‍ക്കരണം നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha