പേപ്പർ ബില്ലിനു പകരം ഇനി മുതൽ ഇ-ബില്ല്; സേവന ബില്ലുകൾ ഏകീകരിക്കണമെന്നു രാജകൽപ്പന
സൗദി അറബ്യാ: സേവന ബില്ലുകൾ ഏകീകരിക്കണമെന്ന രാജകൽപ്പനയെ തുടർന്നുള്ള നടപടി പ്രകാരം സൗദി അറബ്യയിൽ ഈ മാസം മുതല്‍ വൈദ്യുതി ചാര്‍ജ് ഇ-ബില്ലുകളായി നല്‍കും എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൻ പ്രകാരം 28 ആം തിയതി തന്നെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ ലഭിക്കും.
ശമ്പളം ലഭിക്കുന്ന അതേ സമയത്ത് സേവനങ്ങളുടെ ബില്ലുകൾ നൽകാനാണ് തീരുമാനം. സർക്കാർ ജോലിക്കാർക്ക്ബില്ല് അടക്കൽ എളുപ്പമാകുകയാണ് ലക്ഷ്യം. ഒപ്പം ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലാക്കാനും തീരുമാനമായി. പേപ്പർ ബില്ലിനു പകരം ഇനി മുതൽ ഇ-ബില്ലായിരിക്കും നൽകുക.
സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ ' അല്‍ കഹ് റബ ' വഴി ഉപഭോക്താക്കൾക്ക് ബില്ല് സംബന്ധിച്ച വിവരങ്ങൾ അറിയാം. ഇ-ബില്ല് സംവിധാനം ആളുകൾക്ക് കൂടുതൽ സൗകര്യപ്രദമാകും. ഏത് സമയവും ബില്ലിങ് സംബന്ധമായ വിവരങ്ങൾ അറിയാൻ സാധിക്കും. വെബ്സൈറ്റുകളും ആപ്ലിക്കേഷനും എസ്.എം.എസ് സന്ദേശങ്ങളും ഇതിനായി ഉണ്ടാകും. ഇ മെയിലിലൂടെയും ബില്ല് വിവരങ്ങൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി കമ്പനിയുടെ ഏകീകൃത നമ്പറിലൂടെ ഉപഭോക്തൃ സേവന സെന്റർ വഴി ബന്ധപ്പെട്ടാൽ ബില്ല് സംബന്ധിച്ച വിവരങ്ങൾ നേരിട്ടറിയാം.
https://www.facebook.com/Malayalivartha