സമന് കുമന് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ശ്രദ്ധാഞ്ജലി.... ലോകത്തോട് വിട പറഞ്ഞ സമന്റെ മരണവാര്‍ത്തയറിഞ്ഞ് കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍
തായ് ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളെയും പരിശീലകനേയും രക്ഷപ്പെടുത്തുന്നതിനിടെ മരണപ്പെട്ട മുങ്ങല്‍ വിദഗ്ദ്ധന് സമന് കുമന് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ശ്രദ്ധാഞ്ജലി. തങ്ങളുടെ ജീവന് രക്ഷിക്കുന്നതിടെ ലോകത്തോട് വിട പറഞ്ഞ സമന്റെ മരണവാര്‍ത്തയറിഞ്ഞ് കുട്ടികള്‍ പൊട്ടിക്കരഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സമന്റെ ചിത്രത്തില്‍ സന്ദേശമെഴുതിയാണ് അവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
തായ് നാവികസേനയില്‍ നിന്ന് വിരമിച്ച പെറ്റി ഓഫീസറായ സമന് കുമന് (38) കുട്ടികള്‍ക്ക് ഓക്&്വംിഷ;സിജന് സിലിന്‍ഡര്‍ നല്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്. സ്വന്തം ജീവന് കളഞ്ഞും ആ പതിമൂന്ന് പേര്‍ക്ക് വേണ്ടി പോരാടിയ സമന്റെ മരണം കഴിഞ്ഞ ദിവസം മാത്രമാണ് കുട്ടികളെ അറിയിച്ചത്.
കനത്ത മഴയത്ത് ഗുഹാമുഖം അടഞ്ഞു പോയതോടെയാണ് കുട്ടികളും കോച്ചും ഗുഹയ്ക്കകത്ത് അകപ്പെട്ടുപോയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹക്കുള്ളില്‍ ഓക്സിജന്‍ സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെയാണ് സമന് കുനാന്‍ മരിച്ചത്.
https://www.facebook.com/Malayalivartha