ഫിലിപ്പീന്‍സിലുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റില്‍ 12 പേര് മരിച്ചു
ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. 12 പേര് മരിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കണക്കിന് പാടത്തെ കൃഷികളും നശിച്ചു. ഫിലിപ്പീന്‍സില്‍ നിന്നും കാറ്റ് ഹോങ് കോംഗിലേക്ക് കടന്നിരിക്കുകയാണ്. ഉച്ചയോടെ കാറ്റ് ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പ്രതീക്ഷിക്കുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
ഫിലിപ്പീന്‍സിന്റെ ഉത്തര മേഖലയിലാണ് കാറ്റ് ഏറ്റവും നാശം വിതച്ചത്. കൊര്‍ഡില്ലെറ മേഖലയില്‍ എട്ടു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫിലിപ്പീന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു ഹൈമ. 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കഗയാനില്‍ മാത്രം 60,000 ഹെക്ടര്‍ നെല്‍പ്പാടം നശിച്ചു. വന്‍തോതില്‍ മണ്ണിടിച്ചിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2013ല്‍ ഫിലിപ്പീന്‍സിലുണ്ടായ യൊലാണ്ട ചുഴലിക്കാറ്റില്‍ ആറായിരത്തോളം പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
https://www.facebook.com/Malayalivartha