തിരിച്ചറിയല്‍ കാര്‍ഡുണ്ടോ...എങ്കില്‍ കിടപ്പറയിലേക്ക് വരാം!
വോട്ടര്‍മാരുടെ തിരിച്ചറിയല്കാര്ഡില്ലാത്ത ഭര്ത്താക്കന്മാരുമായി സെക്സ് വേണ്ടെന്ന് കെനിയയിലെ വനിതാ എം.പി. മൊസാബില് നിന്നുള്ള മിഷി എം ബോക്കോയുടേതാണ് ഈ നിര്‍ദ്ദേശം. കഴിയുന്നത്ര ആളുകളെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പ്രേരിപ്പിക്കാനാണ് വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
സ്ത്രീകളോടുള്ള മിഷിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ:
നിങ്ങള്‍ സ്വീകരിക്കേണ്ട തന്ത്രം ഇതാണ്. കിടപ്പറയില്‍ താല്പര്യത്തോടെ എത്തുന്ന ഭര്‍ത്താവിനോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടണം. അതില്ലാത്തവരുമായി ബന്ധപ്പെടല്‍ പാടില്ല. വോട്ടര്‍പട്ടികയില്‍ പേരുചേര്ത്തിട്ട് മതി ഇക്കാര്യം എന്ന് അവരോട് പറയണം. തന്റെ ഭര്‍ത്താവിന് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നാണ് മിഷി പറയുന്നത്.
വരുന്ന ആഗസ്റ്റ് എട്ടിനാണ് കെനിയയിലെ പൊതു തിരഞ്ഞെടുപ്പ്. ഇതിനായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടി അടുത്തമാസം പതിനേഴിന് അവസാനിക്കും. അതിനുമുമ്പ് പരമാവധി ആള്‍ക്കാരെ ചേര്‍ക്കുകയാണ് ലക്ഷ്യം. കെനിയയില്‍ അവകാശങ്ങള്‍ നേടിയെടുക്കാനും പ്രതിഷേധത്തിനും സെക്സിനെ ഉപയോഗിക്കുന്നത് പതിവാണ്. 2009ല്‍ ഭരണ പാളിച്ചകള്‍ക്കെതിരെ സ്ത്രീകള്‍ ഒരാഴ്ച സെക്സ് നിഷേധിച്ച് സമരം നടത്തിയിരുന്നു. ഇവയെല്ലാം വന്‍ വിജയമാവുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha