മലേഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി പത്തു പേര് മരിച്ചു, നിരവധി പേരെ കാണാതായി
ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യന്‍ തീരത്തുമുങ്ങി പത്തു പേര് മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മലേഷ്യയുടെ കിഴക്കന്‍ തീരനഗരമായ മേര്‍സിംഗില്‍ തിങ്കളാഴ്ചയാണു ബോട്ടു മുങ്ങിയത്. അനധികൃതമായി മലേഷ്യയിലേക്കു കുടിയേറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. അനുവദനീയമായതിലും കൂടുതല്‍ പേര് ബോട്ടില്‍ കയറിയതാണു അപകടകാരണമെന്നാണ് വിലയിരുത്തല്‍.
ആറ് സ്ത്രീകളുടെ ഉള്‍പ്പെടെ പത്തു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ബോട്ടില്‍ നാല്പതോളം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നതായി മാരി ടൈം എന്‍ഫോഴ്സ്മെന്റ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ നവംബറില്‍ മലേഷ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 18 പേര് മരിച്ചിരുന്നു.
https://www.facebook.com/Malayalivartha