ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന് രാജിവച്ചു
സ്റ്റീവ് ബാനന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന് പുറത്തുപോകുന്നതെന്നാണു സൂചന. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്കി. ബാനന്റെ രാജിക്ക് വൈറ്റ്ഹൗസില്‍നിന്നു സമ്മദ്ദമുണ്ടായിരുന്നെന്നാണു ലഭിക്കുന്ന സൂചന.
വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുന്‍പ് ജനറല്‍ ജോണ്‍ കെല്ലി ചുമതലയേറ്റിരുന്നു. ഇത് ബാനന്റെ രാജിക്ക് വേഗത കൂട്ടി. അതേസമയം, ബാനന് ആഴ്ചകള്ക്കുമുന്പ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha