മെക്സിക്കോ ഭൂചലനം : മരണം ഇരുന്നൂറ് കവിഞ്ഞു
മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു. നിരവധിപ്പേർക്കാണ് ഭൂചലനത്തിൽ പരിക്കേറ്റത്. രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്.. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മെക്സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.
ഭൂചനത്തിൽ സ്കൂൾ കെട്ടിടം തകർന്ന് 20 കുട്ടികൾ മരിച്ചതായും 30 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് സംഭവമുണ്ടായത്. സാൻ ജുവാൻ റബോസോ നഗരത്തിൽനിന്ന് 31 മൈൽ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ 90 പേർ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha