ചൈനയുടെ ലക്ഷ്യം ഉത്തരകൊറിയയോ ? ലോകത്തിന്റെ ഏത് കോണും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈലുമായി ചൈന
ലോകത്തിന്റെ ഏത് കോണും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ ചൈനീസ് സേനയുടെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടുത്ത വര്‍ഷത്തോടെ ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം ആണവ പോര്‍മുനകള്‍ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണ് ഇവ.
എട്ടു തവണ പരീക്ഷണങ്ങള്‍ നടത്തിയ മിസൈല്‍ 2018 ആദ്യ പകുതിയോടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുടെ ഭാഗമാകും. ശത്രുസേനകളുടെ പ്രതിരോധ സംവിധാനത്തിലേക്കു നുഴഞ്ഞുകയറാന്‍ സഹായകരമാണ് ഇത്തരം മിസൈലുകളെന്നും വിലയിരുത്തപ്പെടുന്നു. ത്രീ സ്റ്റേജ് സോളിഡ് - ഫ്യുവല്‍ മിസൈലായ ഡോങ്ഫെങ് 41ന്റെ ദൂരപരിധി 12,000 കിലോ മീറ്ററാണ്. വിക്ഷേപണത്തറയില്‍നിന്ന് ലോകത്തിന്റെ ഏതു ഭാഗത്തേക്കും ഇതുപയോഗിച്ച് ആക്രമണം നടത്താമെന്ന് ചൈനയുടെ ആയുധ നിയന്ത്രണ അഡ്വൈസര്‍ ഷു ഗ്വാന്‍ഗ്യു പറഞ്ഞു.
https://www.facebook.com/Malayalivartha