സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു
സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജിവച്ചു. മുഗാബെയ്ക്കെതിരായി പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് രാജി. സൈന്യം മുഗാബെയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്ത് ആറ് ദിവസത്തിനു ശേഷമാണ് രാജിവയ്ക്കുന്നത്. പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുഡേണ്ടയാണ്ടയാണ് മുഗാബെയുടെ രാജി പ്രഖ്യാപനം അറിയിച്ചത്. 37 വര്‍ഷമാണ് മുഗാബെ ഏകാധിപതിയായി രാജ്യം അടക്കിവാണത്.
സൈന്യത്തിന്റെ വിശ്വസ്തനായ വൈസ് പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ എമ്മേഴ്സണ് നംഗാവെയും മുഗാബെയും തമ്മിലുള്ള അധികാര വടം വലിയുടെ ഫലമായിരുന്നു സൈനിക അട്ടിമറി. ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്ന നംഗാവയെ മുഗാബെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെനിക തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്ക സര്‍ക്കാരിനെതിരെ നീക്കം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ജനവും മുഗാബെയ്ക്കെതിരെ തെരുവിലിറങ്ങിയിരുന്നു. ഇതോടെ രാജിയല്ലാതെ വേറെ മാര്‍ഗമില്ലാതായി. രാജിവച്ചൊഴിയാന്‍ മുഗാബെയ്ക്ക് ഭരണക്ഷി തിങ്കളാഴ്ചവരെയാണ് സമയം നല്‍കിയിരുന്നത്. ഇത് വകവയ്ക്കാതെ, തന്റെ പ്രസിഡന്റ് സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്ന് മുഗാബെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha