രാജാ രവിവര്‍മ്മയുടെ "തിലോത്തമ" ലേലത്തിൽ പോയത് 5.17 കോടി രൂപയ്ക്ക് ! ; ഫോണ്‍ വഴി ലേലത്തില്‍ പോരാടിയത് മൂന്ന് അജ്ഞാതർ
മലയാളത്തിലെ വിഖ്യാത ചിത്രകാരന് രാജാ രവിവര്‍മ്മയുടെ "തിലോത്തമ" എന്ന ചിത്രം അമേരിക്കയില്‍ ലേലത്തിൽ പോയത് 5.17 കോടി രൂപയ്ക്ക്. അപ്സര സുന്ദരിയായ 'തിലോത്തമ'യ്ക്കു വേണ്ടി ഫോണ്‍ വഴി ലേലത്തില്‍ പോരാടിയത് മൂന്ന് അജ്ഞാതരാണ് റിപ്പോർട്ടുകൾ പറയുന്നത്.
സോതേബൈസ് ആണു ന്യൂയോര്‍ക്കില്‍ ലേലം സംഘടിപ്പിച്ചത്. ആധുനിക-സമകാലിക ദക്ഷിണേഷ്യന്‍ കലാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലേലത്തിനു വച്ച ചിത്രത്തിന് 3.90 കോടി രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
ഹിന്ദു പുരാണത്തിലെ "തിലോത്തമ" എന്ന അപ്സരസിനെയാണു രാജാ രവിവര്‍മ ചായക്കൂട്ടുകളാല്‍ വരച്ചുചേര്‍ത്തിരുന്നത്.
തന്റെ ജീവസുറ്റ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സംസ്കാര ബിംബങ്ങളെ പ്രതിഫലിപ്പിച്ച വ്യക്തി എന്നാണ് രവിവര്‍മയെ സോത്ബിയുടെ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം രവിവര്‍മയുടെ 'ദമയന്തി' 11.09 കോടി രൂപയ്ക്കാണ് കമ്പനി വിറ്റത്.
https://www.facebook.com/Malayalivartha