നൈജീരിയയിൽ ഇരട്ട ചാവേർ ആക്രമണം; 34 പേര് കൊല്ലപ്പെട്ടു
നൈജീരിയ: ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 34 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയിലാണ് സ്ഫോടനം നടന്നത്. അതേസമയം ബോക്കോ ഹറമാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
ഡാമോബയില് രണ്ട് ആത്മഹത്യാ ആക്രമണങ്ങളും റോക്കറ്റ് ഉപയോഗിച്ച് ആക്രമിച്ച സ്ഫോടനങ്ങളും നടന്നതായി പ്രാദേശിക സേന നേതാവ് ബാബകുര കൊലോ പറഞ്ഞു. ഈദുല്‍ ഫിത്തര്‍ അവധി ദിനാഘോഷത്തോടനുബന്ധിച്ച് മടങ്ങിവരുന്ന ജനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha