ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
ലണ്ടനിലെ ചെയറിംഗ് ക്രോസ് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൈവശം ബോംബുണ്ടെന്ന അവകാശവാദവുമായി ഇയാള്‍ പരിഭ്രാന്തി പരത്തുകയായിരുന്നു. ഇതേത്തുടര്‍ന്നു റെയില്‍വേ സ്റ്റേഷന് ഒഴിപ്പിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടച്ചിട്ട സ്റ്റേഷന് തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. സഹകരിച്ച എല്ലാ യാത്രക്കാര്‍ക്കും നന്ദി പറയുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ചെയറിംഗ് ക്രോസ് സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha