കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗ്രൂപ്പ് വോയിസ്, വീഡിയോ കോള്‍ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ച് വാട്സ ആപ്പ്
ഗ്രൂപ്പ് വോയിസിനായുള്ള പരീക്ഷണങ്ങള്‍ നേരത്തേ നടക്കുന്നുണ്ടായിരുന്നു. മെയില്‍ നടന്ന ഫെയ്സ്ബുക്ക് കോണ്‍ഫറന്‍സ് എഫ്8 2018ലാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്. വാട്സ് ആപ്പ് ബീറ്റ പതിപ്പുകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യത്തിനായി ബീറ്റ ആപ്പ് വേര്‍ഷനായ 2.18.189നും ഗ്രൂപ്പ് വോയിസ് കോളിനായി ബീറ്റ വേര്‍ഷന്‍ 2.18.192ഉം അപ്ഡേറ്റ് ചെയ്യണം.
വരുംദിവസങ്ങളില്‍ എല്ലാവര്ക്കും ലഭ്യമാകുമെന്നാണ് സൂചന. വിളിക്കുന്ന ആള് ഉള്‍പ്പെടെ നാലു പേര്‍ക്കാണ് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കഴിയുക. ഗൂഗിള്‍ ഡുയോ,സ്കൈപ്പ് എന്നിവയ്ക്ക് സമാനമാണ് ഇത്.
സുരക്ഷയിലുള്‍പ്പെടെ നിരവധി സവിശേഷതകള്‍ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒരാള്‍ക്ക് അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുളള സൗകര്യം അതില്‍ ഒന്നായിരുന്നു.
https://www.facebook.com/Malayalivartha