വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചുകൊന്ന കേസില്‍ പ്രതികളായ മൂന്ന് പൊലീസുകാരുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചുകൊന്ന കേസില്‍ പ്രതികളായ മൂന്ന് പൊലീസുകാരുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്. മൂന്നാം നമ്പര്‍ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനുവാണ് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍, പ്രതികളുടെ ഫോട്ടോകള്‍ മാധ്യമങ്ങളില്‍ വന്നതിനാല്‍ തിരിച്ചറിയല്‍ പരേഡിന് പ്രസക്തിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു.
വ്യാഴാഴ്ചയാണ് ഇവര്‍ മൂന്നുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആലുവ റൂറല്‍ എസ്.പിയുടെ ടൈഗര്‍ ഫോഴ്സ് സ്ക്വാഡില്‍പെട്ട സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. വരാപ്പുഴ ദേവസ്വംപാടത്ത് കുളമ്പുകണ്ടത്തില്‍ വാസുദേവന്റെ വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ ഒമ്പത് പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha