മോശം കാലാവസ്ഥ മൂലം നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു
ദക്ഷിണ കാഷ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് 2,617 തീര്‍ഥാടകരുടെ സംഘം കൂടി യാത്ര പുറപ്പെട്ടു. ഭഗ്വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലാണ് യാത്ര തിരിച്ചത്. മോശം കാലാവസ്ഥ മൂലം നിര്‍ത്തിവച്ച യാത്രയാണ് പുനരാരംഭിച്ചത്.
രണ്ടു മാസം നീളുന്ന തീര്‍ഥാടനയാത്ര ഓഗസ്റ്റ് 26ന് സമാപിക്കും. ഈ വര്‍ഷം ഇതുവരെ 1,90,000 ലേറെ തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha