പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചുദിവസം നീളുന്ന പര്യടനത്തില്‍ റുവാന്‍ഡ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 25നു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ. 23ന് റുവാന്‍ഡയിലെത്തുന്ന അദ്ദേഹം തൊട്ടടുത്ത ദിവസം ഉഗാണ്ടഡയിലേക്കു പോകും. അവിടെ പ്രസിഡന്റ് യോവെ മുസെവേനിയുമായി ചര്‍ച്ച നടത്തുന്ന മോദി സംയുക്ത വ്യവസായ സമ്മേളനത്തിലും പങ്കെടുക്കും.
പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം. 21വര്‍ഷത്തിനിടെ ഉഗാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
https://www.facebook.com/Malayalivartha