ഫ്രഞ്ച് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നു
ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വൈവ്സ് ലേഡ്രിയന് ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജീന്‍ ഇന്ന് ഇന്ത്യയില്‍ എത്തും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഇന്ത്യയില്‍ എത്തുന്ന ജീന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. സാന്പത്തികം, സുരക്ഷ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha