നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്നും യുവതി പിന്മാറി; ദേഷ്യം അടക്കാനാകാതെ യുവാവ് യുവതിയെ കുത്തിക്കൊന്നു
വിവാഹത്തില്‍ നിന്നും പിന്മാറിയതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. രാജസ്ഥാനിലാണ് സംഭവം നടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ സീനു എന്ന പെണ്‍കുട്ടിയുടെയും സാബിര്‍ എന്ന യുവാവിന്റേയും വിവാഹം വീട്ടുകാർ ചേർന്ന് ഉറപ്പിച്ചത്. നാലുമാസങ്ങൾക്കുമുൻപാണ് സാബിർ ലഹരി ഉപയോഗത്തിന് അടിമയാണെന്ന് പെൺകുട്ടി അറിയുന്നത്.
ഇതേതുടർന്ന് ഈ കല്യാണത്തിനു താൽപ്പര്യമില്ലെന്ന് പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്നും പിന്മാറിയ വിവരം സാബിറിന്റെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിൽ വൈരാഗ്യം മൂത്ത സാബിര്‍ ദിവസവും പെൺകുട്ടിയുടെ വീട്ടിൽ വന്നു ഭീഷണിപ്പെടുത്തുമായിരുന്നു.
പെണ്‍കുട്ടി പുറത്തിറങ്ങുന്നത് കാത്ത് വീടിന്റെ പരിസരത്ത് തന്നെ യുവാവ് കറങ്ങി നടക്കുക പതിവായിരുന്നു. അതുകൊണ്ടുതന്നെ അമ്മയോടൊപ്പമായിരുന്നു പെണ്‍കുട്ടി എന്നും പുറത്തേക്ക് പോയിരുന്നത്. എന്നാല്‍ സംഭവം നടന്ന ദിവസം അമ്മയ്ക്ക് തിരക്കായതിനാൽ ഇളയ സഹോദരിയ്ക്കൊപ്പമാണ് പെണ്‍കുട്ടി പുറത്തേക്ക് പോയത്. ഈ സമയം നോക്കി സാബിർ സീനുവിനെ പിറകിലൂടെ എത്തി പലതവണ കുത്തിപരിക്കേൽപ്പിച്ചു. കുറെ കുത്തുകളേറ്റ പെൺകുട്ടി മരിക്കുകയായിരുന്നു. സീനുവിന്റെ ശരീരത്തില്‍ 22 ഓളം മുറിവുകളേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സാബിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha