ഒടുവിൽ പ്രണയ സാഫല്യം; കൊഹ്ലിയും അനുഷ്കയും വിവാഹിതരായി
ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വെച്ചായിരുന്നു താരങ്ങളുടെ വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിനും യുവരാജ് സിങ്ങും ചടങ്ങിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. വിവാഹത്തെപ്പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. ശ്രീലങ്കൻ പര്യടനത്തിൽ നിന്നും കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha