കല്‍ക്കരി അഴിമതി കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരനെന്ന് പ്രത്യേക കോടതി
കല്‍ക്കരി അഴിമതി കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരനെന്ന് പ്രത്യേക കോടതി കണ്ടെത്തി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന്ചീപ് സെക്രട്ടറി എ.കെ. ബസു എന്നിവരടക്കം നാലുപേര്‍ കൂടി കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
2008ല്‍ അനധികൃതമായി സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരി ഖനികള്‍ അനുവദിച്ചതാണ് കേസിന് കാരണമായത്. അമര്‍കോണ്ട മുര്‍ഗോഡല്‍ കല്‍ക്കരി ഖനി ഇടപടാല് 380 കോടി രൂപയുടെ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. വിനി ഓയേണ് ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന്റെ രണ്ട് ഉദ്യോഗസ്ഥരെയും ചാര്‍ട്ടേഡ് അക്കൗണ്ടിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha