ഹോസ്റ്റൽ മുറിയിൽ യുവതിയുടെ തൂങ്ങി മരണം... ഫോൺ കണ്ടെത്തിയ പോലീസ് അന്വേഷണവുമായി കാമുകന് പിന്നാലെ...
കാമുകനുമായി സംസാരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റല്‍ മുറിയില്‍ ഹനീഷ തൂങ്ങി നില്ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല. എം ബി എ വിദ്യാര്‍ത്ഥിയാണ് ഹനീഷ. ഹൈദരാബാദിലാണു സംഭവം.
പോലീസ് അന്വേഷണത്തിൽ കാമുകനുമായി സംസാരിക്കുന്നതിനിടയിലാണു സംഭവം എന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയോടു സംസാരിച്ചയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
ഹോസ്റ്റല്‍ മുറിയില്‍ നിന്നു പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ വിശദമായി പരിശോധിച്ചു വരികയാണ്. പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha