മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു
മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. ഞായറഴ്ച അര്‍ധരാത്രിയോടെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഇയാളെ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കിയെങ്കിലും കൂട്ടാക്കാതെ വീണ്ടും മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു
അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാഴ്ചയില്‍ 50 വയസിലധികം പ്രായം തോന്നിക്കുന്ന ഇയാളുടെ പക്കല്‍ നിന്നും തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha