പെന്‍ഷന്‍കാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ പെന്ഷന് നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം
പെന്‍ഷന്‍കാര്‍ക്ക് സഹായകമാകും വിധം ഇ.പി.എസ്(എംപ്ലോയീസ് പെന്ഷന് സ്കീം), എംപ്ലോയീസ് പ്രവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ.), എന്നിവപ്രകാരമുള്ള പെന്ഷന് പ്രതിമാസം 2000 രൂപയില്‍ കുറയാത്തവിധം പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ ആലോചന. തീരുമാനം നടപ്പായാല്‍ നാല്‍പ്പതു ലക്ഷം പേര്‍ക്കു പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് 3,000 കോടി രൂപയാണു പ്രതിവര്‍ഷം കേന്ദ്രം ചെലവഴിക്കേണ്ടി വരിക.
നിലവില്‍ 1995ലെ ഇ.പി.എസ് പദ്ധതിപ്രകാരം 1000 രൂപയാണു പെന്ഷന് നല്‍കുന്നത്. പുതിയ പരിഷ്കാരം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കാന്‍ ധനമന്ത്രാലയം ഇ.പി.എഫ്.ഒയ്ക്ക് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha