മുംബൈ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം; ആര്‍പിഎഫ് കോണ്‍സ്റ്റബിളിനു സസ്പെന്ഷന്
റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച മുംബൈ കല്യാണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജഹാംഗിറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കവെയാണ് ജഹാംഗിര്‍ തൊട്ടടുത്തിരുന്ന യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സമീപത്തിരുന്നയാള്‍ കോണ്‍സ്റ്റബിളിനെ അടിക്കുകയായിരുന്നു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറണമെന്ന് ഒത്തുകൂടിയ ആളുകള്‍ ആവശ്യപ്പെട്ടെങ്കിലും ജഹാംഗിര്‍ തന്ത്രപരമായി സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. ഇതിനുപിന്നാലെ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജഹാംഗിറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് സെന്‍ട്രല്‍ റെയില്‍വേസ് ഡിവിഷണല്‍ കമ്മീഷണര്‍ സച്ചിന് ഭലോഡ് അറിയിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha