രക്തമൊഴുകുന്ന ബാഗ് തുറന്ന് നോക്കിയ നാട്ടുകാര്‍ ഞെട്ടിപ്പോയി
കളഞ്ഞു കിട്ടിയ ബാഗില്‍ നിന്നും രക്തമൊഴുകുന്നത് നാട്ടുകാര്‍ ഞെട്ടിത്തരിച്ചുപോയി. ഉടന്‍ തന്നെ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ബാഗ് തുറന്ന് നോക്കിയതോടെ ഏവരും അമ്പരന്നു. യുവതിയെ വെട്ടി നുറുക്കി ബാഗില്‍ ആക്കി ഉപേക്ഷിച്ചിരിക്കുന്നു. ഡല്‍ഹിയിലെ സരിത വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്.
വ്യാഴാഴ്ചയാണ് വഴിയരികില്‍ ബാഗ് കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ നിന്നും യുവതിയുടെ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെടുത്തത്. കൈയ്യും കാലും അറുത്ത് മാറ്റിയ നിലയിലായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha