ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ആരോഗ്യ സമിതി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സര്ജന് ഡോ.സതീഷ് കൃഷ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് മാത്യു ജോണ്‍ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി കടോന്‍,അഷ്റഫ് അലി എന്നിവര്‍ പ്രസംഗിച്ചു. ബിജു സോമന് സ്വാഗതവും വി.നാരായണന് നായര്‍ നന്ദിയും പറഞ്ഞു.സൗജന്യ മെഡിക്കല്‍ ക്യാമ്പ് മാത്യുജോണ്‍ ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് കമ്മിറ്റി കുട്ടികള്‍ക്കായി നടത്തിയ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഡോ.സതീഷ് കൃഷ്ണ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.വി.എ.മൊയ്തീന്,റോയ് മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
https://www.facebook.com/Malayalivartha