കതാറാ ഹോസ്പിറ്റാലിറ്റി സ്വിറ്റ്സർലാൻഡിലും
കടുത്ത സാമ്പത്തിക ഉപരോധം തുടരുമ്പോഴും കതാറാ ഹോസ്പിറ്റാലിറ്റി സ്വിറ്റ്സർലാൻഡിൽ നൂറ് കോടി ഡോളർ ചെലവഴിച്ച് വൻ ഹോട്ടൽ സമുച്ചയം സ്വന്തമാക്കി. ബെർഗ്നോസ്റ്റോക്ക് റിസോർട്ടാണ് കതാറാ ഹോസ്പിറ്റാലിറ്റി സ്വന്തമാക്കിയത്. നൂറ് കോടി ഡോളർ വിലയാണ് ഇതിന് നൽകിയതെന്ന് റിപ്പോർട്ട് ഉണ്ട്.
സ്വിറ്റ്സർലാൻഡിലെ പ്രകൃതി സുന്ദരമായ ലോസിയാൻ തടാകത്തിനടുത്തായുള്ള ഈ റിസോർട്ട് സമുച്ചയം ധാരാളം സന്ദർശകർ താമസിക്കാൻ ആഗ്രഹിക്കുന്ന റിസോർട്ടുകളിൽ ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മാസം അവസാനത്തോടെ ഇത് തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നാല് വിവിധ ഇനങ്ങളിൽ പെട്ട ഹോട്ടലുകളാണ് ഈ സമുച്ചയത്തിലുള്ളത്. ഒമ്പത് വർഷമാണ് ഇതിൻറ നിർമാണം പൂർത്തീകരിക്കാൻ എടുത്തത്. 8400 മുറികളാണ് ഈ ഹോട്ടലുകളിലുള്ളത്. ആയിരം ജീവനക്കാർക്ക് ഇവിടെ ജോലി നൽകുമെന്ന് കതാറ അധികൃതർ വ്യക്തമാക്കി.
12 രാജ്യങ്ങളിലായി കതാറ ഹോസ്പിറ്റാലി കമ്പനിക്ക് 42 ഹോട്ടൽ സമുച്ചയങ്ങളുണ്ട്. ഇതിൽ 28 എണ്ണം പ്രവർത്തനനിരതമാണ്. 14എണ്ണം നിർമാണം പൂർത്തിയായി വരികയാണ്.
ലണ്ടൻ, കാൻ, പാരിസ്, മിലാൻ, റോം, സിംഗപ്പൂർ, ലൂസാൻ, മാഡ്രിഡ് എന്നീ അന്താരാഷ്ട്ര നഗരങ്ങളിലെല്ലാം കതാറക്ക് ഹോട്ടലുകളുണ്ട്. ദോഹയിൽ മാത്രം 12 പഞ്ച നക്ഷത്ര ഹോട്ടലുകൾ കമ്പനിക്കുണ്ട്
https://www.facebook.com/Malayalivartha