എച്ച് 1 ബി വിസ നടപടി ക്രമങ്ങള്‍ അമേരിക്ക പുനരാരംഭിച്ചു ; ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ആശ്വാസം
അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എച്ച് 1 ബി വിസ ലഭിക്കുന്നതില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുമാറ്റി. വിസാ നടപടികള്‍ വേഗത്തിലാക്കൽ അമേരിക്ക പുനരാരംഭിച്ചു. പുതിയ നിര്‍ദ്ദേശ പ്രകാരം വിസ അപേക്ഷിക്കുന്നവര്‍ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലായിരുന്നു നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാൽ ഈ നിയന്ത്രണം അമേരിക്കയിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന വിവിധ ഇന്ത്യക്കാരെ നല്ല രീതിയിൽ ബാധിച്ചിരുന്നു.
എച്ച് 1 ബി വിസയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് നിയന്ത്രണം പിന്‍വലിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടത്. 2018ല്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്ക് വിസ അനുവദിച്ച് നല്‍കുമെന്നും കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha