ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു... നീന്തല്‍ കുളത്തില്‍ കുളിക്കാന്‍ പോയത് എല്ലാ കുട്ടികളും ഒരുമിച്ച്, പത്താംക്ലാസുകാരിയുടെ മരണത്തില്‍ വേദനയോടെ വീട്ടുകാര്‍...
ജിദ്ദയില്‍ മലയാളി വിദ്യാര്‍ത്ഥിനി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. എല്ലാ കുട്ടികളുമായി കുളിക്കാന്‍ പോയ ഫിദ മാത്രമാണ് നീന്തല്‍ കുളത്തില്‍ നിന്നും തിരിച്ചുവരാത്തത്. എല്ലാവരും കയറിയിട്ടും ഫിദയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കെ.എം.സി.സി കൊടുവള്ളി മണ്ഡലം കുടുംബ സംഗമം നടക്കുന്നതിനിടെ വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായത്. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.
ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫിദ. കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റും അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ മാനേജിങ് ഡയറക്ടറുമാണ് അബ്്ദുല്‍ ലത്തീഫ്. മാതാവ്: ജസ്ലി. സഹോദരങ്ങള്‍ : ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ. സുലൈമാനിയയിലെ ആശുപത്രിയിലുള്ള മൃതദേഹം മക്കയില്‍ ഖബറടക്കും.
https://www.facebook.com/Malayalivartha