രഞ്ജി കിരീടം സമ്മാനിച്ച പാര്‍ഥിവ് പട്ടേലിനെ അഭിനന്ദിച്ച് സെവാഗ്
മുംബൈയുടെ എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിച്ച് ഗുജറാത്തിന് രഞ്ജി കിരീടം സമ്മാനിച്ച നായകന് പാര്‍ഥിവ് പട്ടേലിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ അഭിനന്ദനം. തന്റെ ട്വിറ്റര്‍ പേജിലൂടെയണ് വീരു പാര്‍ഥിവിനെ പ്രശംസകള്‍ കൊണ്ട് മൂടിയത്.
സ്ഫോടനാത്മകമായ ബാറ്റിംഗ് ആയിരുന്നു പാര്ഥിവിന്റെതെന്നും പാര്‍ഥിവിന്റെ മിന്നും പ്രകടനമാണ് ഗുജറാത്തിനു കിരീടം സമ്മാനിച്ചതുമെന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. 143 റണ്‍സുമായാണ് പാര്‍ഥിവ് ഗുജറാത്തിനെ മുന്നില്‍ നിന്നു നയിച്ചത്. ഫസ്റ്റ്ക്ളാസ് ക്രിക്കറ്റില്‍ പാര്‍ഥിവ് നേടുന്ന 25-ാം സെഞ്ചുറിയായിരുന്നു ഇത്.
https://www.facebook.com/Malayalivartha