കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി; ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു
ബംഗ്ലാദേശുമായുള്ള ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാമിന്നിങ്സ് സ്കോര്‍. രണ്ടാം ദിനം കാളിയവസാനിക്കുമ്പോള് ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 687 റണ്‍സെടുത്ത ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇരട്ടശതകം നേടി. കൂടാതെ വൃദ്ധിമാന്‍ സാഹ സെഞ്ച്വറി നേടുകയും ചെയ്തു. നാല് പരമ്പരകളിലായി ഇരട്ടശതകം നേടുന്ന ആദ്യ താരമായി വിരാട് കോഹ്ലി. ഇവരെക്കൂടാതെ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും അര്‍ധശതകം നേടി.
ബംഗ്ലാദേശ് നിരയില്‍ 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റാണ് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. തമിം ഇഖ്ബാലും മോമിനുള്‍ ഹക്കുമാണ് ഇപ്പോള്‍ ക്രീസില്‍.
https://www.facebook.com/Malayalivartha