സന്തോഷ് ട്രോഫി; ഇരുപത് അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; ഉസ്മാന്. പി ക്യാപ്റ്റന്‍
സന്തോഷ് ട്രോഫി ഫുട്ബോള്‍ മല്‍സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 20പേരില്‍ 16പേര് 23 വയസ്സിന് താഴെയുള്ളവരാണ്. പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. എസ്.ബി.ടിയാണ് സ്പോണ്സര്. ദക്ഷിണ മേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ചുമുതല്‍ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും.
ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെയാണ് നേരിടുക. പ്രവേശനം സൗജന്യമായിരിക്കും. കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും സര്‍വീസസ്, തമിഴ്നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമായാണു പ്രാഥമിക റൗണ്ട്.
https://www.facebook.com/Malayalivartha