കേരള ബ്ലാസ്റ്റേഴ്സ് സന്ദേശ് ജിങ്കനെ നിലനിര്‍ത്തി
കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആശങ്കകള്‍ക്ക് വിരാമമായി. ശക്തനായ പ്രതിരോധ ഭടന് സന്ദേശ് ജിങ്കനെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് നിലനിര്‍ത്തി. മൂന്നു വര്‍ഷത്തേക്ക് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ട കാര്യം ഇന്ത്യയുടെ പ്രതിരോധതാരം കൂടിയായ ജിങ്കന് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
''എന്റെ ഇനിയുള്ള ജീവിതത്തില്‍ കൂടി ആനന്ദിക്കാനുള്ള സ്നേഹവും പിന്തുണയും ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ എനിക്കു തന്നിട്ടുണ്ട്. ആ സ്നേഹം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ബ്ലാസ്റ്റേഴ്സില്‍ തന്നെയാണ്. എന്റെ സ്വന്തം നാടു പോലെയുള്ള കേരളത്തില്‍. 2020 വരെ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്'-ജിങ്കന് കുറിച്ചു.
സി.കെ വിനീതിനൊപ്പം മെഹ്താബ് ഹുസൈനെയോ റിനോ ആന്റോയെയോ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് ആലോചിച്ചിരുന്നെങ്കിലും അവസാനം ജിങ്കനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha