ആഫ്രിക്കൻ പോരിൽ ജയിച്ച് ഘാന ക്വാർട്ടറിൽ ;വിജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്
ആഫ്രിക്കയുടെ കറുത്തമുത്തുകൾ തമ്മിലുള്ള പോരിൽ കരുത്തരായ ഘാന വിജയിച്ചു. ലോകഫുട്ബോളിലെ തുടക്കക്കാരായ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഘാന അണ്ടർ-17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. എറിക് എയ്യയും റിച്ചാർഡ് ഡാൻസോയുമാണ് ഘാനയുടെ ഗോളുകൾ നേടിയത്.
ശക്തരായ ഘാനയോട് പൊരുതിയാണ് നൈജർ തോറ്റത്. ആദ്യാവസാനം പൊരുതിക്കളിച്ച ഘാനയെ നൈജർ പ്രതിരോധവും ഗോളിയും സമർഥമായി തടഞ്ഞു. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഘാന ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലും ഘാനയ്ക്കു അനുകൂലമായ പെനാൽറ്റി ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കളിയുടെ അവസാന നിമിഷം ഡാൻസോ നേടിയ സുന്ദരൻ ലോംഗ് റേഞ്ച് ഷോട്ടാണ് ഘാനയുടെ ലീഡ് രണ്ടായി ഉയർത്തിയത്.
https://www.facebook.com/Malayalivartha